
അവിശ്വാസിയുടെ അവസാന ദിനങ്ങൾ പ്രധാനമായും ഒരു അവിശ്വാസിയുടെ പ്രശ്നം ഈ ജീവിതം അവസാനിച്ചാൽ പിന്നെ ഒന്നും ഇല്ല; അന്ധകാരം എന്നതാണ്. എല്ലാം തലച്ചോറിൻ്റെ രാസപ്രവർത്തനങ്ങൾ. അവന് പ്രത്യാശിക്കാൻ ഒന്നും തന്നെ മുന്നിൽ ഇല്ല കുരങ്ങിൽ നിന്ന് പരിണമിച്ച് ഉണ്ടായവന് എന്ത് പ്രത്യാശ. ഒരു മത തീവ്രവാദിക്ക് വരെ മരണ ശേക്ഷം മദ്യം കിട്ടുമല്ലോ മദിരാഷികളെ കിട്ടുമല്ലോ എന്ന അധമമായതെങ്കിലും പ്രത്യാശയുണ്ട്. അത് കൊണ്ട് തന്നെ കണ്ണും പൂട്ടി അവൻ ചാവേറാകാൻ തയ്യാറാകും. എന്നാൽ പ്രത്യാശ ഇല്ലാത്ത, ആരും സ്വീകരിക്കുവാൻ വരാത്ത അല്പവിശ്വാസിക്കും അവിശ്വാസിക്കും മുന്നിൽ ഇരുട്ടിൻ്റെ വലിയ മതിൽ കെട്ടുകൾ മാത്രമായിരിക്കും കാത്തിരിക്കുന്നത്. മരണത്തിൻ്റെ കട്ടില പടി താണ്ടി മുന്നോട്ട് പോകാൻ…