
മന്ത്രവാദിനി അവൾ മനുഷ്യർക്കിടയിലൂടെ നടന്നു, തൻ്റെ അറിവും ജ്ഞാനവും അവർക്കു നൽകി. അവരുടെ വേദനകളിൽ അവൾ ആശ്വാസമായി വന്നു. അവരുടെ മുറിവുകൾ അവൾ വച്ച് കെട്ടി. അവളുടെ ഒരു കരസപർശം മാത്രം മതിയായിരുന്നു അവർക്ക് ആശ്വാസമേകുവാൻ. താൻ ഏറ്റവും ശക്തിയുള്ള ഒരു ചൈതന്യം ആണെന്ന കാര്യം തന്നെ മറന്ന് മനുഷ്യരോടൊപ്പം അവരിൽ ഒരാളായി സ്വയം ചെറുതായി അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കാളിയായി അവരെ മുന്നോട്ട് നയിക്കുന്ന ദൈവത്തിൽ നിന്നുള്ള ഒരു ദീപമായി അവൾ വിളങ്ങി. എന്നാൽ തിൻമ അവളെ താക്കീത് ചെയ്തു. മനുഷ്യന് പ്രകാശം നൽകുന്നത് അവൻ എതിർത്തു. വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗമാണ് മനുഷ്യർ എന്നും അവർ തന്നെ നിന്നെ തള്ളി…