അവിശ്വാസിയുടെ അവസാന ദിനങ്ങൾ
പ്രധാനമായും ഒരു അവിശ്വാസിയുടെ പ്രശ്നം ഈ ജീവിതം അവസാനിച്ചാൽ പിന്നെ ഒന്നും ഇല്ല; അന്ധകാരം എന്നതാണ്.
എല്ലാം തലച്ചോറിൻ്റെ രാസപ്രവർത്തനങ്ങൾ.
അവന് പ്രത്യാശിക്കാൻ ഒന്നും തന്നെ മുന്നിൽ ഇല്ല
കുരങ്ങിൽ നിന്ന് പരിണമിച്ച് ഉണ്ടായവന് എന്ത് പ്രത്യാശ.
ഒരു മത തീവ്രവാദിക്ക് വരെ മരണ ശേക്ഷം മദ്യം കിട്ടുമല്ലോ മദിരാഷികളെ കിട്ടുമല്ലോ എന്ന അധമമായതെങ്കിലും പ്രത്യാശയുണ്ട്. അത് കൊണ്ട് തന്നെ കണ്ണും പൂട്ടി അവൻ ചാവേറാകാൻ തയ്യാറാകും.
എന്നാൽ പ്രത്യാശ ഇല്ലാത്ത, ആരും സ്വീകരിക്കുവാൻ വരാത്ത അല്പവിശ്വാസിക്കും അവിശ്വാസിക്കും മുന്നിൽ ഇരുട്ടിൻ്റെ വലിയ മതിൽ കെട്ടുകൾ മാത്രമായിരിക്കും കാത്തിരിക്കുന്നത്.
മരണത്തിൻ്റെ കട്ടില പടി താണ്ടി മുന്നോട്ട് പോകാൻ അവൻ്റെ മുന്നിൽ ഒന്നും ഇല്ല അന്ധകാരം ഒഴിച്ച്.
അയാൾ ദുഷ്കർമ്മി കൂടി ആണെങ്കിലോ പറയുകയും വേണ്ട ചെയ്ത പാതകങ്ങൾ എല്ലാം തന്നെ അയാളെ വേട്ടയാടുന്നതിനായി മരണത്തിൻ്റെ കട്ടില പിടിക്ക് അപ്പുറം അറപ്പോടെ വെറുപ്പോടെ വൈരാഗ്യത്തോടെ നിൽക്കുന്നുണ്ടാകും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
അങ്ങിനെയുള്ളവരുടെ മരണം ഭയാനകമാണ് എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. കണ്ടിരിക്കാൻ സാധിക്കില്ല അത്രേ.
ഹും. പ്രത്യാശ ഇല്ലാത്ത മരണം മഹാ ദുരിതം തന്നെയാണ്.
എന്തായാലും മരിക്കും
എന്നാ ചുമ്മാ അങ്ങ് പ്രത്യാശിച്ചാൽ എന്താണ് പ്രശ്നം മനുഷ്യന്.
ചുമ്മാ ദൈവത്തെ ഒന്ന് സ്നേഹിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം
ഉള്ളതെല്ലാം തന്നത് അവനല്ലേ
ചുമ്മാ അവനെ സ്നേഹിച്ചാൽ എല്ലാത്തിനും ഒപ്പം അവനുണ്ടാകില്ലേ. അവസാന നിമിഷവും അവൻ കൂടെ നിൽക്കില്ലേ.
ഭയപ്പെട്ട് പേടിച്ച് വിറച്ച് ഓടി ഒളിച്ച് – അവസാനം ഓടിച്ചിട്ട് പിടിച്ച് നിർബദ്ധപൂർവ്വം മരണ ദൂതൻ വലിച്ചിഴച്ച് കൊണ്ട് പോകുന്നതിലും എത്രയോ നല്ലതാണ് സന്തോഷത്തോടെ പ്രത്യാശയോടെ ദൈവത്തിൻ്റെ കരങ്ങൾ പിടിച്ച് അവൻ്റെ ഹൃദയത്തോട് ചേർന്ന് സുഖമായി സന്തോശത്തോടെ പ്രത്യാശയോടെ മരണമെന്ന ഒരു പക്ഷെ സുദീർഘമായ ആ നിദ്രയിലേക്ക് കടന്ന് പോകുന്നത്.
ഏത് എടുക്കണം എന്ന് മനുഷ്യാ നീ ആണ് തീരുമാനിക്കേണ്ടത്