ക്രിസ്ത്യാനി
മനുഷ്യരെ സ്നേഹിച്ച ഒരു ദൈവപുത്രൻ ഉണ്ടായിരുന്നു. അവൻ ജന്മം കൊണ്ട് ഒരു ജൂതൻ ആയിരുന്നു; മനുഷ്യൻ ആയിരുന്നു.
തന്നെ പോലെ ഏത് ജാതിയിൽ പെട്ടവനായ മനുഷ്യൻ ആയാലും അവരെ ഓരോരുത്തരെയും തന്നെ പോലെ ദൈവപുത്രൻ ആക്കുവാനാണ് ആ ദൈവപുത്രൻ ആഗ്രഹിച്ചിരുന്നത്.
എന്നാൽ മനുഷ്യർക്ക് ദൈവപുത്രൻ / പുത്രി ആകുവാൻ ആഗ്രഹം ഇല്ലായിരുന്നു മറിച്ച് വെറും ഒരു ക്രിസ്ത്യാനി ആകുവാൻ മാത്രമാണ് അവർ ആഗ്രഹിച്ചത്