മന്ത്രവാദിനി
അവൾ മനുഷ്യർക്കിടയിലൂടെ നടന്നു, തൻ്റെ അറിവും ജ്ഞാനവും അവർക്കു നൽകി. അവരുടെ വേദനകളിൽ അവൾ ആശ്വാസമായി വന്നു. അവരുടെ മുറിവുകൾ അവൾ വച്ച് കെട്ടി.
അവളുടെ ഒരു കരസപർശം മാത്രം മതിയായിരുന്നു അവർക്ക് ആശ്വാസമേകുവാൻ.
താൻ ഏറ്റവും ശക്തിയുള്ള ഒരു ചൈതന്യം ആണെന്ന കാര്യം തന്നെ മറന്ന് മനുഷ്യരോടൊപ്പം അവരിൽ ഒരാളായി സ്വയം ചെറുതായി അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കാളിയായി അവരെ മുന്നോട്ട് നയിക്കുന്ന ദൈവത്തിൽ നിന്നുള്ള ഒരു ദീപമായി അവൾ വിളങ്ങി.
എന്നാൽ തിൻമ അവളെ താക്കീത് ചെയ്തു. മനുഷ്യന് പ്രകാശം നൽകുന്നത് അവൻ എതിർത്തു.
വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗമാണ് മനുഷ്യർ എന്നും അവർ തന്നെ നിന്നെ തള്ളി പറയും എന്നും അവൻ അവൾക്ക് താക്കീത് കൊടുത്തു.
എന്നാൽ അവൾ അത് വിശ്വസിച്ചില്ല. താൻ സ്നേഹിക്കുന്ന ജനം വിശുദ്ധരാണ് എന്ന് അവൾ വിശ്വസിച്ചു. അവർ തൻ്റെ കുടുംബമാണ് കുട്ടികളാണ് എന്നവൾ അഭിമാനം കൊണ്ടു.
എന്നാൽ അന്ധകാരം പതുക്കെ പതുക്കെ മനുഷ്യ മനസിൽ ഇരുട്ട് വിഴുത്തുന്നത് അവൾ അറിഞ്ഞില്ല.
എന്നും പ്രകാശത്തിൽ നടന്ന് മനുഷ്യർക്ക് മടുത്തു.
അവരുടെ മനസ് ഇരുട്ടിൻ്റെ ഇളം തണുപ്പ് അറിയുവാൻ കൊതിച്ചു. കൊച്ച് കൊച്ച് ശരിയല്ലാത്ത സുഖങ്ങൾ ആസ്വദിക്കുവാൻ അവരുടെ ശരീരം വെമ്പൽ കൊണ്ടു.
തങ്ങളെ തടയുന്ന തങ്ങളെ സംരക്ഷിക്കുന്നു എന്ന് പറയുന്ന ആ സ്ത്രീയുടെ ബന്ധനത്തിലാണ് തങ്ങൾ എന്ന് അവരുടെ മനസ്സ് പറഞ്ഞു.
അവർ നൽകുന്ന ആശ്വാസവും സഹായവും അവർക്ക് ഭാരമായി തോന്നുവാൻ തുടങ്ങി
എങ്ങിനെയെങ്കിലും ഇവരിൽ നിന്ന് രക്ഷപ്പെടണം എന്ന് അവർ ആഗ്രഹിച്ചു.
അവൾ മാന്ത്രിക ശക്തിയുള്ളവളാണ് എങ്ങിനെ അവളെ അവസാനിപ്പിക്കും അവർ കൂലുഖഷമായി ആലോചിച്ചു.
കുട്ടികളായി അവരെ കണ്ട അവൾ പലതും അറിഞ്ഞെങ്കിലും എല്ലാം പിളേര് കളി എന്ന് കരുതി കാര്യമാക്കിയില്ല.
പണ്ട് സ്നേഹത്തോടെ കണ്ടവർ ഇപ്പോൾ തന്നെ ഭയത്തോടെ കാണുന്നത് കണ്ടപ്പോൾ അതും നല്ലത് എന്നവൾ കരുതി
എന്നാൽ എന്തും ചെയ്യാനുള്ള സ്വാതന്ത്രത്തിനായി കൊതിച്ച മനുഷ്യർ അവരുടെ പ്രകാശത്തെ വെറുത്തു. അവരുടെ സാമിബ്യത്തെ ഭയന്നു ആ ഭയം ആ മനുഷ്യരെ ഒരു നിമിഷം അന്തകാരത്തിൻ്റെ സന്തതികൾ ആക്കി
അവർ ഇരുട്ടിൻ്റെ മക്കളെ പോലെ ചിന്തിക്കുവാൻ തുടങ്ങി.
അവർ അവളെ കൊല്ലുവാൻ തീരുമാനിച്ചു. അവർ എല്ലാവരും കൂടി അവളെ പിടിച്ച് ഒരു ഉണക്ക മരത്തേൽ ചേർത്ത് കെട്ടി.
അവൾ ഒരു ദുർമന്ത്രവാദിനി ആണെന്നും തലമുറകളായി തങ്ങളെ തൻ്റെ വശീകരണത്തിൽ ആക്കിയിരിക്കയാണ് എന്നും അവർക്ക് ഈ ബന്ധനത്തിൽ നിന്ന് രക്ഷപ്പെടണം എങ്കിൽ അവൾ നശിപ്പിക്കപ്പെടണം എന്ന് അവർ ആക്രോഷിക്കുന്നത് അവൾ കേട്ടു.
ആദ്യം ഒരു തമാശ കേട്ട പോലെ അവൾ പൊട്ടി പൊട്ടി ചിരിച്ചു പിന്നെ അവൾ പൊട്ടി പൊട്ടി കരഞ്ഞു.
അവർ മര കഷ്ണങ്ങൾ അവളുടെ ചുറ്റും കൂട്ടിയിട്ടു എന്നിട്ട് അതിന് തീയിട്ടു.
ആ തീ ആളി കത്തി ഒന്നും ബാക്കിയാക്കാതെ എല്ലാം ആ തീ ചാരമാക്കി.
അവർ സ്വതന്ത്രരായി അവർ ആ സ്വാതന്ത്രം ആഘോഷിക്കാൻ ധാരളം ലഹരി കഴിച്ചു, ലഹരി കഴിച്ച് മതി മറന്ന അവർ പരസ്പരം പോരടിച്ചു
വെട്ടിയും കുത്തിയും ചതിച്ചും വഞ്ചിച്ചും കൊന്നും കൊള്ളയടിച്ചും കള്ളം പറഞ്ഞും വ്യഭിചരിച്ചും ആ മനുഷ്യർ തങ്ങളുടെ പുതിയ ജീവിതം ആർഭാടമാക്കി.
എല്ലാം കണ്ട് കൊണ്ട് അവർക്കിടയിൽ അവൾ ഉണ്ടായിരുന്നു. തീക്ഷ്ണമായ തീയുടെ ചൂട് കാരണം അവളുടെ മനുഷ്യ ശരീരത്തിൻ്റെ മാറിടത്തിൽ അൽപ്പം പൊള്ളൽ ഉണ്ടായത് ഒഴിച്ചാൽ അവൾക്ക് ഒന്നും സംഭവിച്ചില്ല.
എന്നാൽ അവൾ അവരുടെ ഇടയിൽ ഉണ്ടായിരുന്ന കാര്യം അവർ അറിഞ്ഞില്ല.
അവരെ അനാദരാക്കി വിടുമാനും അവൾക്ക് തോന്നിയില്ല.
അവളുടെ ഉടയവൻ അവളെ തിരിച്ച് വിളിക്കും വരെയും അവൾ അവർക്കിടയിൽ അവർ അറിയാതെ അവർക്ക് നന്മയും വഴി കാട്ടിയും ആയി.
അവൾ അവസാനം തിരികെ പോകുമ്പോൾ അന്ധകാരം അവൾക്ക് ഒരു ഉപദേശം കൊടുത്തു.
അവൻ പറഞ്ഞു ഇവർ മനുഷ്യരാണ് എത്ര ദൈവപുത്രൻമാർ മനുഷ്യരൂപത്തിൽ വന്നാലും ഇവനെയൊന്നും നന്നാക്കാൻ പറ്റില്ല. ഇവറ്റകൾ എല്ലാം എനിക്കുള്ളതാണ് എനിക്ക് മാത്രം ഉള്ളതാണ് അതിനാൽ ഇനി ഒരിക്കലും ദയവ് ചെയ്ത് ഇവരെ നന്നാക്കാനായി ഈ വഴിക്ക് വരരുത്.
അവൾ അത് കേട്ട് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഒരു മൂടൽ മഞ്ഞിലെന്ന പോലെ മറഞ്ഞ് പോയി….